Monday, 27 July 2015

ചാന്ദ്രദിനാഘോഷം 

       ജി.എൽ .പി.എസ് .മാവിലാക്കട പ്പുറം ചാന്ദ്രദിനം വൈവിദ്യ പരിപാടികളോടെ ആഘോഷിച്ചു . ഹെഡ് മിസ്റ്റ്രസ്സ് പി.സുലോചന ചാന്ദ്രദിന സന്ദേശം നൽകി . ഇതോടനുബന്ധിച്ച് നടന്ന ശാസ്ത്ര ക്വിസ് മത്സരത്തിൽ ദേവിക കെ. ഒന്നാം സ്ഥാനവും അബൂതാഹിർ കെ.സി, അന്സഫ് എം.ടി.പി, അന്സിഫ് ബി , അഭിനവ് വി.പി. എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .



ശാസ്ത്ര ക്വിസ് മത്സരത്തിൽ നിന്നും 



ശാസ്ത്ര ക്വിസ്മത്സര വിജയികൾ 



യൂണിഫോം വിതരണോൽഘാടനം 

      ജി.എൽ .പി.എസ് .മാവിലാക്കടപ്പുറം ഈ വർഷ ത്തെ പരിഷ്‌ ക്കരിച്ച യൂണിഫോം വിതരണോൽ ഘാടനം പി.ടി.എ .പ്രസിഡണ്ട് സുരേന്ദ്രൻ നിർവ്വഹിച്ചു 



Thursday, 9 July 2015


ക്ലബ്ബുകളുടെ ഉദ്ഘാടനം 

       മാവിലാക്കടപ്പുറം ജി.എൽ .പി. സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പടന്ന ഗവ: യു.പി. സ്ക്കൂൾ അദ്ധ്യാപകൻ ബാബു മാസ്റ്റർ നിർവ്വ ഹിച്ചു  .പി.ടി.എ പ്രസിഡണ്ട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി.സുലോചന സ്വാഗതവും കെ.ടി. അബ്രഹാം മാസ്റ്റർ നന്ദിയും പറഞ്ഞു .








Thursday, 2 July 2015

വായനാ വാരാഘോഷം 

               ഗവ : എൽ .പി.സ്ക്കൂൾ മാവിലാക്കടപ്പുറം വായനാ വാരാഘോഷത്തി ൻറെ  ഭാഗമായി സ്ക്കൂൾ അസംബ്ലി , പുസ്തകപ്രദർശനം, പത്രവായന  പത്രക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു . 

    വാരഘോഷത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലും പുസ്തക വിതരണത്തിന് തുടക്കം കുറിച്ചു . അസംബ്ലിളിയിൽ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന വായനാവാരസന്ദേശം നൽകി . പത്രക്വിസ് മത്സരത്തിൽ അഭിനവ് വി.വി. അനസ് പി  എന്നിവർ ഒന്നാം സ്ഥാനവും
റഹീബ  ,

 ഫാത്തിമത്ത്  സന എന്നിവർ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.