Monday 29 February 2016

മണൽ ത്തരികൽക്കിടയിൽ 100 % പച്ചക്കറി വിളയിച്ച്  മാവിലാക്കടപ്പുറം സ്ക്കൂൾ 



മാവിലാക്കടപ്പുറം ഗവ. എൽ .പി.സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറി കൃഷിയിൽ ഇനി വിളവെടുപ്പ് കാലം.പാരിസ്ഥിതിക സവിശേ ഷതകളു ടെ പ്രതിസന്ധികളെ മറികടന്നാണ് മണൽത്തരികൾ ക്കിടയിൽ പച്ചക്കറി കൃഷിയിൽ കുട്ടികൾ പൊന്ന് വിളയിച്ചത്.
    കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം.ടി.അബ്ദുൽ ജബ്ബാർ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എം.കെ.എം. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.പതിനൊന്നാം വാർഡ്‌ മെമ്പർ ശ്രീമതി സുമതി, പി.ടി.എ. പ്രസിഡ ണ്ട്  ശ്രീ സുരേന്ദ്രൻ , ശ്രീ, റസാഖ് മാസ്റ്റർ , കൃഷി ഓഫീസർമാരായ ശ്രീ.അരവിന്ദൻ ,ശ്രീ പവിത്രൻ എന്നിവര് ആശംസകൾ നേർന്നു . ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു .



കൃഷി വിളവെടുപ്പിൽ നിന്നും 












Friday 12 February 2016

കാഴ്ചയുടെ നവ്യാനുഭവങ്ങൾ പകർന്ന പഠനയാത്ര 

       മാവിലാക്കടപ്പുറം ജി.എൽ .പി.സ്‌ക്കൂളിൽ ഈ വർഷം നടത്തിയ ഏകദിന പഠനയാത്ര
വിദ്യാർഥികൾക്ക്  കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ നൽകി . പൗരാണികവും ചരിത്ര പ്രസിദ്ധ വുമായ സ്ഥലങ്ങൾ നേരിട്ട് കണ്ട വിദ്യാർഥികൾ അവയുടെ ചരിത്രവും പാശ്ചാത്തലവും മനസ്സിലാക്കി. ചരിത്ര പ്രസിദ്ദ മായ സെന്റ്‌ ആഞ്ചലോസ് കോട്ട,  പയ്യാമ്പലം ലൈറ്റ് ഹൗസ്, മിൽമ ഡയറി , സ്നേക്ക് പാർക്ക് എന്നീസ്ഥലങ്ങ ലിലേക്കായിരുന്നു   യാത്ര.

പഠന യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ 










Tuesday 9 February 2016

ഏകദിന മെട്രിക് മേള നടത്തി 

  മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ഏകദിന മെട്രിക്മേള നടത്തി. 3, 4 ക്ലാസ്സു കളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത മെട്രിക് മേള ഹെഡ് മിസ്ട്രെസ് പി.സുലോചന ഉദ്ഘാടനം ചെയ്തു.


മെട്രിക് മേളയിൽ നിന്നും