Sunday 31 January 2016

വർണ്ണശഭളമായ റിപ്പബ്ലിക് ദിനാഘോഷം  


         മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ഇന്ത്യയുടെ 65മത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.വർണ്ണശഭളമായ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പതാകഉയർത്തൽ,
ദേശഭക്തിഗാനാലാപനം, ക്വിസ്മത്സരം, മധുര വിതരണം എന്നിവ നടന്നു . ഹെഡ് മിസ്ട്രെസ്സ്
 പി.സുലോചന പതാക ഉയർ ത്തി. പി.ടി.എ പ്രസിഡ ണ്ട് എം.വി.സുരേന്ദ്രൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 

ക്വിസ് മത്സര വിജകൾ

ഒന്നാം സ്ഥാനം 



രണ്ടാം സ്ഥാനം 



Monday 18 January 2016

പച്ചക്കറി കൃഷി വിളവെടുപ്പ് തുടങ്ങി 

    മാവിലാക്കടപ്പുറം  ജി.എല്.പി.സ്ക്കൂളിൽ തുടങ്ങിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ചീരയുടെ വിളവെടു പ്പാണ്‌  നടന്നത്. വലിയ പറമ്പ പഞ്ചായത്ത് കൃഷി ഓഫീസും സ്ക്കൂൾ പി.ടി.യും അദ്ധ്യാപകരും വിദ്യാർഥികളും സംയുക്തമായി തുടക്കം കുറിച്ച ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് വിദ്യാർഥി കൾക്ക് നവ്യാനുഭവമായി. അക്ഷര ലോകത്ത് നിന്നും അനുഭവ ലോകത്തേക്കിറങ്ങിയ കുരുന്നുകൾ ഏറെ ആഹ്ലാ ദത്തോടെ യാണ് വിളവേടുപ്പിൽ സംബന്ധിച്ചത്. ഹെഡ് മിസ്ട്രെസ്സ് പി.സുലോചന വിളവെടുപ്പ് ഉദ്ഘാ ടനംചെയ്തു.  സ്റ്റാഫ് സെക്രെട്ടറി ഉണ്ണി കൃഷ്ണൻ അധ്യാപകർ , വിദ്യാർഥികൾ എന്നിവർ
പങ്കെടുത്തു. 

പച്ചക്കറി വിളവെടുപ്പിൽ നിന്നും 





Wednesday 6 January 2016

വിദ്യാരംഗം ഏകദിന ശിൽപശാല നടന്നു.

      വിദ്യാരംഗം വലിയപറമ്പ പഞ്ചായത്ത് തല ഏകദിന ശിൽപശാല മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ വെച്ച് നടന്നു. പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടന്ന ശിൽപശാല വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് ശ്രീ.എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.

          സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ കെ.സുജാത ശിൽപ ശാല പ്രോഗ്രാമിനെക്കുറിച്ച് വിശദീകരണം നടത്തി .
വാർഡ്‌ മെമ്പർ എം.വി.സുരേന്ദ്രൻ , ആർ .പി.രഞ്ജി ത്ത് എന്നിവർ  ആശംസകൾ നേർന്നു .ഹെഡ് മിസ്ട്രെസ് കെ.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

വിദ്യാരംഗം ശിൽപ ശാലയിൽ  നിന്നും