Wednesday 18 January 2017

സ്ക്കൂൾ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി വികസന സെമിനാർ

         മാവിലാക്കടപ്പുറം ഗവ. എൽ. പി.സ്ക്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷയും പ്രത്യാശയുമേകി സ്ക്കൂൾ വികസന സമിതി നടത്തിയ സെമിനാർ ശ്രദ്ധേയമായി . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പോരായ്മകളും പരിഹരിച്ച് വലിയപറമ്പ്പഞ്ചായത്തിലെഏറ്റവും  കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്ക്കൂളായ മാവിലാക്കടപ്പുറം   ഗവ.എൽ.പി.
സ്കൂളിനെ ഉന്നത നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വികസന സെമിനാർ സംഘടിപ്പിച്ചത്.

            വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .എം.ടി.അബ്ദുൽ ജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ തൃക്കരിപ്പൂർ എം.എൽ..ശ്രീ.എം.രാജഗോപാലൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ സമഗ്ര പോരോഗതിക്കും വളർച്ചക്കും തന്റെ ഉറച്ച പിന്തുണയും സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.സുലോചന റിപ്പോർട്ട് അവതരിപ്പിച്ചു.

       ശ്രീമതി .സുമ കണ്ണൻ , ശ്രീ.കെ.മാധവൻ , ശ്രീമതി മുനീറ എം, ശ്രീ.എം.കെ.എം.അബ്ദുൽ ജബ്ബാർ ,ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ, ശ്രീ പി.പി.അപ്പു, ശ്രീ വി.വി.ഉത്തമൻ, ശ്രീ.മുസ്തഫ ഹാജി .വി.വി.നിശാന്തൻ, ശ്രീ അബ്ദുൽ അസീസ് .കെ. എന്നിവർ ആശംസ അർപ്പിച്ചു.

സ്ക്കൂളിന്റെ സമഗ്ര വ്യകസനത്തിനും വളർച്ചക്കും ആവശ്യമായ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ വേണ്ടി ഒരു വികസന ഉപസമിതിക്ക്  രൂപം നൽകി.

എം.ടി.അബ്ദുൽ ജബ്ബാർ  (രക്ഷാധികാരി)
എം.കെ.എം.അബ്ദുൽ ഖാദർ (ചെയർമാൻ)
എം.വി.സുരേന്ദ്രൻ , വി.വി.ഉത്തമൻ, പി.പി.അപ്പു, എംടി.ഷഫീഖ് (വൈസ് ചെയർമാൻ)
പി.സുലോചന (കൺവീനർ)
റസാഖ് മാസ്റ്റർ ,ടി.വി.രവി , ,കെ,വിജയൻ ,അബ്ദുൽ മജീദ്
(ജോ .കൺവീനർ )
സി.എച്.ഷഫീഖ്, ജുനൈദ്, നാസർ , ഇസ്മായീൽ, ഷെരീഫ്, ഷുഹൈബ്, കെ.അഹമ്മദ്, പി,കെ.പ്രമോദ്,കെ.ബിനീഷ് , പി.പി.അശോകൻ ,.കെ.ബാലകൃഷ്ണൻ ,കെ.കെ.യൂനുസ് (മെമ്പർമാർ )

പി.ടി. പ്രസിഡണ്ട്ശ്രീ.എം.വി.സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി .പി.വി.കാർത്ത്യായനി നന്ദിയും പറഞ്ഞു


വികസന സെമിനാർ ശ്രീ എം.രാജഗോപാലൻ എം.എൽ. ഉദ്ഘാടനം ചെയ്യുന്നു







ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീ .എം.ടി.അബ്ദുൽ ജബ്ബാർ ആദ്യക്ഷ പ്രസംഗം നടത്തുന്നു





പി.ടി..പ്രസിഡണ്ട്ശ്രീ എം.വി.സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തുന്നു