Thursday, 17 September 2015

കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം  ചെയ്തു 


                  ജി.എൽ .പി.എസ്  മാവിലാക്കടപ്പുറം  2014 -15 വർഷത്തിൽ എം.എൽ .എ  ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ കമ്പ്യൂട്ടറു കളുടെയും  കമ്പ്യൂട്ടർ ലാബിന്റെയും ഉദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡ ണ്ട്  ശ്രീ .ടി.രവി.നിര്വ്വഹിച്ചു . 

                 ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിൻ  കമ്മിറ്റി ചെയർമാൻ ശ്രീമതി കെ.സിന്ധു  അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.എം.കെ.എം .മൊയ്തീൻ , പഞ്ചായത്ത് മെമ്പ മാരായ ശ്രീമതി  പി.സൗജത്ത് , ശ്രീമതി ബുഷ്‌ റ ,പി.ടി.എ പ്രസിഡ ണ്ട് ശ്രീ.സുരേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു .ഹെഡ് മിസ്റ്റ്രസ്സ് ശ്രീമതി സുലോചന പി സ്വാഗതവും സ്റ്റാഫ്‌ സെക്രെട്ടറി ശ്രീ.എം.ഉണ്ണികൃഷ് ണ ൻ  നന്ദിയും പറഞ്ഞു 

തൃക്കർപ്പൂർ നിയോജക മണ്ഡലം എം.എൽ .എ കെ.കുഞ്ഞിരാമന്റെ  എസ് .ഡി എഫ് പദ്ധതി പ്രകാരമുള്ള ഫണ്ടിൽ നിന്നാണ്‌  കമ്പ്യൂട്ടറുകൾ അനുവദിച്ചു കിട്ടിയത് 

 

കമ്പ്യൂട്ടർ  ലാബ് ഉദ്ഘാടനത്തിൽ നിന്നും 









Wednesday, 2 September 2015

വർണ്ണശഭളമായ ഓണാഘോഷം 


       ജി .എൽ .പി.എസ്  മാവിലാകടപ്പുറം  ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. ഓണാഘോഷത്തോടനു ബന്ധിച്ച് വിവിധ കായികമത്സരങ്ങൾ , പൂക്കളം , സദ്യ എന്നിവ സംഘടിപ്പിച്ചു .


വിദ്യാർഥികൾ തയ്യാറാക്കിയ പൂക്കളം 














കായിക മത്സരങ്ങളിൽ നിന്നും