Thursday, 10 December 2015

ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.

       വിഷരഹിത പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുക , നാടൻ പച്ചക്കറികളുടെ മഹത്വത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുക എന്നീ  ലക്ഷ്യത്തോടെ മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ജൈവപച്ചക്കറി ക്കൃഷിക്ക് തുടക്കമായി. വലിയ പറമ്പ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പച്ചക്കറിത്തോട്ടത്തിൽ തക്കാളി, വേണ്ട , പയർ ,
പടവലം , മുളക്  , വഴുതന, ചീര  എന്നിവയാണ് കൃഷി ചെയ്യുന്നത്.


          സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ .എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ അബ്ദുൽ ഖാദർ ആദ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡ ണ്ട് സുരേന്ദ്രൻ , മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സൗജത്ത്, കൃഷി ഓഫീസർമാരായ അരവിന്ദ് , പവിത്രൻ എന്നിവർ ആശംസകൾ നേർന്നു . ഹെഡ് മിസ്റ്റ്രെസ്സ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി എം.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു .




വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് ശ്രീ.എം.ടി. അബ്ദുൽ ജബ്ബാർ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുന്നു 





ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ