Friday, 8 July 2016
Sunday, 3 July 2016
അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് വായനാ വാരാഘോഷം
വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി.എൻ.പണിക്കരുടെ സന്ദേശത്തെ അന്വർഥമാക്കി വിദ്യാർത്ഥികൾക്ക് മുമ്പിൽ വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ തുറന്ന് കൊണ്ട് മാവിലാക്കടപ്പുറം ജി.എൽ.പി സ്ക്കൂളിൽ ഈ വർഷത്തെ വായനാവാരാഘോഷം സമുചിതമായി ആഘോഷിച്ചു .
വായനാ സന്ദേശം , പുസ്തക പ്രദർശനം , വായനക്കായി ഒരു മണിക്കൂർ, വായനാകാർഡ് വിതരണം , കൂട്ട വായന, മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന , സമാപനം എന്നീ പരിപാടികളാൽ സമ്പന്നമായിരുന്നു ഈ വർഷത്തെ വായനാ വാരാഘോഷം.
പുസ്തക പ്രദർശനം
കൂട്ടവായന
അമ്മ വായനക്കൊരുക്കിയ പുസ്തക പ്രദർശനം
വായനാമത്സര വിജയികൾ
Wednesday, 1 June 2016
വർണ്ണശഭളമായ പ്രെവേശനോത്സവം
മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ഈ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം സമുചമായി ആഘോഷിച്ചു .അതിരില്ലാത്ത സ്വപ്നങ്ങളും പതിരില്ലാത്ത മനസ്സുകളുമായി അറിവിന്റെ ലോകത്തേക്ക് കടന്നു വന്ന ഇളം കുരുന്നുകളെ അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
പ്രവേശനോത്സവ വിളംഭരജാഥ , പഠനോപകരണ ക്വിറ്റ് വിതരണം , മധുര വിതരണം ,
വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ നടന്നു. വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.എം.അബ്ദുൽ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡ ണ്ട് എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നിരന്നു. ഹെഡ് മിസ്ട്രസ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി പി.പി.കാർത്ത്യായനി നന്ദിയും പറഞ്ഞു
പ്രവേശനോത്സവാത്തിലെ ദൃശ്യങ്ങൾ

Tuesday, 22 March 2016
സ്ക്കൂൾ വാർ ഷികം ഏപ്രിൽ 2
ശനിയാഴ്ച
മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ 2 ശനിയാഴ്ച നടക്കും.വാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥി കളുടെ ഒപ്പന, തിരുവാതിര , സിംഗിൾ ഡാൻസ് ,സിനിമാറ്റിക് ഡാൻസ് ,ദഫ് , ഗ്രൂപ്പ് ഡാൻസ് , കൊൽക്കളി , ദേശീയഗാനം എന്നിവ നടക്കും. ഒപ്പം വിവിധ അംഗൻവാടിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരിക്കും .
Monday, 29 February 2016
മണൽ ത്തരികൽക്കിടയിൽ 100 % പച്ചക്കറി വിളയിച്ച് മാവിലാക്കടപ്പുറം സ്ക്കൂൾ
മാവിലാക്കടപ്പുറം ഗവ. എൽ .പി.സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറി കൃഷിയിൽ ഇനി വിളവെടുപ്പ് കാലം.പാരിസ്ഥിതിക സവിശേ ഷതകളു ടെ പ്രതിസന്ധികളെ മറികടന്നാണ് മണൽത്തരികൾ ക്കിടയിൽ പച്ചക്കറി കൃഷിയിൽ കുട്ടികൾ പൊന്ന് വിളയിച്ചത്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം.ടി.അബ്ദുൽ ജബ്ബാർ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ.എം. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.പതിനൊന്നാം വാർഡ് മെമ്പർ ശ്രീമതി സുമതി, പി.ടി.എ. പ്രസിഡ ണ്ട് ശ്രീ സുരേന്ദ്രൻ , ശ്രീ, റസാഖ് മാസ്റ്റർ , കൃഷി ഓഫീസർമാരായ ശ്രീ.അരവിന്ദൻ ,ശ്രീ പവിത്രൻ എന്നിവര് ആശംസകൾ നേർന്നു . ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു .
കൃഷി വിളവെടുപ്പിൽ നിന്നും
Friday, 12 February 2016
കാഴ്ചയുടെ നവ്യാനുഭവങ്ങൾ പകർന്ന പഠനയാത്ര
മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ഈ വർഷം നടത്തിയ ഏകദിന പഠനയാത്ര
വിദ്യാർഥികൾക്ക് കാഴ്ചയുടെ പുത്തൻ അനുഭവങ്ങൾ നൽകി . പൗരാണികവും ചരിത്ര പ്രസിദ്ധ വുമായ സ്ഥലങ്ങൾ നേരിട്ട് കണ്ട വിദ്യാർഥികൾ അവയുടെ ചരിത്രവും പാശ്ചാത്തലവും മനസ്സിലാക്കി. ചരിത്ര പ്രസിദ്ദ മായ സെന്റ് ആഞ്ചലോസ് കോട്ട, പയ്യാമ്പലം ലൈറ്റ് ഹൗസ്, മിൽമ ഡയറി , സ്നേക്ക് പാർക്ക് എന്നീസ്ഥലങ്ങ ലിലേക്കായിരുന്നു യാത്ര.
പഠന യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ
Subscribe to:
Posts (Atom)