Friday, 26 August 2016

"തഴുകിത്തലോടി എന്നെച്ചേർത്തണച്ച 
നിന്നെ ഞാൻ മഴയെന്നു വിളിച്ചിടാം 
മെലിഞ്ഞ അരുവിയും തടിച്ച തൊടും 
കലങ്ങിയപുഴയും ഇരുണ്ടകടലുമാകു
മുൻപേ കടലാസുതോണിയിലിറക്കിയ 
കളിപ്പൊയ്കയായിരുന്നു എനിക്ക് നീ"


സ്ക്കൂളിൽ നിന്നൊരു മഴക്കാഴ്ച  



ചിങ്ങപ്പുലരിയിൽ പുരസ്‌ക്കാരത്തിളക്കത്തോടെ ജി.എൽ.പി.എസ് .മാവിലാക്കടപ്പുറം 

       പോൻ ചിങ്ങപ്പുലരിയിൽ ഗവ.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറം പുരസ്‌ക്കാര നിർവൃതിയിൽ . ഏറ്റവും നല്ല ജൈവ പച്ചക്കറികൃഷി ഒരുക്കിയ സ്ക്കൂളുകൾക്ക് വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നൽകുന്ന കർഷക അവാർഡാണ് മാവിലാക്കടപ്പുറം ജി.എൽ.പി.സ്‌കൂളിനെത്തേടിയെത്തിയത് . അയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം കർഷകദിനമായ ചിങ്ങം ഒന്നിന് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് സ്ക്കൂൾ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന , സ്റ്റാഫ് പ്രതിനിധി ഉണ്ണികൃഷ്‍ണൻ , വിദ്യാർത്ഥികൾ എന്നിവർ ഏറ്റു വാങ്ങി. തൃക്കരിപ്പൂർഎം.എൽ.എ. എം.രാജഗോപാലാണ് അവാർഡ് വിതരണം  ചെയ്തത്.

Friday, 15 July 2016

നെൽകൃഷി ആരംഭിച്ചു 

മാവിലാക്കടപ്പുറം ഗവ : എൽ.പി.സ്ക്കൂളിൽ നെൽകൃഷിക്ക് തുടക്കമായി. വലിയ പറമ്പ പഞ്ചായത്ത് കൃഷി ഭവന്റെ സഹകരണ ത്തോടെയാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ക്കൂൾ കോംബൗണ്ടിൽ ഞാറ് നട്ടത് . ഹെഡ്മിസ്ട്രസ്സ് പി.സുലോചന , സ്റ്റാഫ് സെക്രെട്ടറി പി.വി.കാർത്ത്യാനി , എസ്.ആർ.ജി.കൺവീനർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.





Friday, 8 July 2016

യൂണിഫോ൦  വിതരണം ചെയ്തു 

             മാവിലാക്കടപ്പുറം ഗവ :എൽ.പി.സ്ക്കൂളിലെ ഈ വർഷത്തെ യൂണിഫോ ൦ വിതരണോദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.എം.അബ്ദുൽ ഖാദർ നിർവ്വഹിച്ചു . പി.ടി.എ .പ്രസിഡണ്ട് എം.വി. സുരേന്ദ്രൻ , ഹെഡ് മിസ്ട്രസ് പി.സുലോചന , സ്റ്റാഫ് സെക്രെട്ടറി പി.വി.കാർത്ത്യായനി എന്നിവർ പങ്കെടുത്തു 

Sunday, 3 July 2016

അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് വായനാ വാരാഘോഷം 

           വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി.എൻ.പണിക്കരുടെ സന്ദേശത്തെ അന്വർഥമാക്കി വിദ്യാർത്ഥികൾക്ക് മുമ്പിൽ വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ തുറന്ന് കൊണ്ട് മാവിലാക്കടപ്പുറം ജി.എൽ.പി സ്ക്കൂളിൽ ഈ വർഷത്തെ വായനാവാരാഘോഷം സമുചിതമായി ആഘോഷിച്ചു . 
       വായനാ സന്ദേശം ,  പുസ്തക പ്രദർശനം , വായനക്കായി ഒരു മണിക്കൂർ, വായനാകാർഡ് വിതരണം , കൂട്ട വായന, മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന , സമാപനം എന്നീ പരിപാടികളാൽ സമ്പന്നമായിരുന്നു ഈ വർഷത്തെ വായനാ വാരാഘോഷം.

പുസ്തക പ്രദർശനം 











കൂട്ടവായന 






അമ്മ വായനക്കൊരുക്കിയ പുസ്തക പ്രദർശനം  






വായനാമത്സര വിജയികൾ 




Wednesday, 1 June 2016

വർണ്ണശഭളമായ പ്രെവേശനോത്സവം 

മാവിലാക്കടപ്പുറം   ജി.എൽ .പി.സ്ക്കൂളിൽ  ഈ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം സമുചമായി ആഘോഷിച്ചു .അതിരില്ലാത്ത സ്വപ്നങ്ങളും പതിരില്ലാത്ത മനസ്സുകളുമായി അറിവിന്റെ ലോകത്തേക്ക് കടന്നു വന്ന ഇളം കുരുന്നുകളെ അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
  
       പ്രവേശനോത്സവ വിളംഭരജാഥ , പഠനോപകരണ ക്വിറ്റ്‌ വിതരണം , മധുര വിതരണം ,
വിദ്യാർഥികളുടെ  വിവിധ കലാപരിപാടികൾ എന്നിവ നടന്നു. വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.എം.അബ്ദുൽ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡ ണ്ട് എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നിരന്നു. ഹെഡ് മിസ്ട്രസ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി പി.പി.കാർത്ത്യായനി നന്ദിയും പറഞ്ഞു 


പ്രവേശനോത്സവാത്തിലെ ദൃശ്യങ്ങൾ 

Tuesday, 22 March 2016

സ്ക്കൂൾ വാർ ഷികം ഏപ്രിൽ 2  
       ശനിയാഴ്ച 

      മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ 2 ശനിയാഴ്ച നടക്കും.വാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥി കളുടെ ഒപ്പന, തിരുവാതിര , സിംഗിൾ ഡാൻസ് ,സിനിമാറ്റിക് ഡാൻസ്‌ ,ദഫ് , ഗ്രൂപ്പ് ഡാൻസ്‌ , കൊൽക്കളി , ദേശീയഗാനം എന്നിവ നടക്കും. ഒപ്പം വിവിധ അംഗൻവാടിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരിക്കും .