Thursday, 6 July 2017
അറിവിന്റെ പുതുതലംതേടി വിദ്യാർത്ഥികളുടെ ഗ്രന്ഥശാലാ സന്ദർശനം
വായനാവാരത്തോടനുബന്ധിച്ച് മാവിലാക്കടപ്പുറം ഗവ. എൽ .പി.സ്ക്കൂൾ വിദ്യാർത്ഥികൾ ഒരിയര കാവിലെ ഗ്രന്ഥശാലാ സന്ദർശനം നടത്തി. ഒരിയര യരക്കാവ് ദേ വസം പ്രസിഡണ്ട് ബാലകൃഷ്‌ണൻ വിദ്യാർത്ഥികളെയും അധ്യാപകരെയും ഊഷ്മളമായി സ്വീകരിച്ചു . ഗ്രന്ഥ ശാലയിലെ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുവാൻ കഴിഞ്ഞത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
ഒരിയര ദിവസം പ്രസിഡന്റ് വിദ്യാർത്ഥികളുമായി സംവദിച്ചു . അധ്യാപകരായ അനിൽ കുമാർ ,ഉണ്ണിക്കൃഷ്ണൻ , സുന്ദരൻ, അബ്ദുറഹ്മാൻ ,
ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി

Thursday, 16 March 2017
അവാർഡിന്റെ തിളക്കത്തിൽ വീണ്ടും ജി.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറം
സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കാസർഗോഡ് ജില്ലാ കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കർഷക അവാർഡിനായി ജി.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറത്തെയും സ്ക്കൂളിനെയും മികച്ച കർഷക അധ്യാപകനായി എം.ഉണ്ണിയകൃഷ്ണൻ മാസ്റ്ററെയും തിരഞ്ഞെടുത്തു .
സ്ക്കൂൾ പച്ചക്കറി വികസന പദ്ധതി പ്രകാരം വലിയ പരമ്പ ഗ്രാമ പഞ്ചായത്ത് ഈ വര്ഷം ഏർപ്പെടുത്തിയ കർഷക അവാർഡിനായി മാവിലാക്കടപ്പുറം ജി.എൽ.പി.സ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു .
അവാർഡ് ജേതാവ് ഉണ്ണികൃഷ്‍ണൻ മാസ്റ്ററെ പി.ടി.എ.കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു .
അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് സ്റ്റാഫ് കൗൺസിലിന്റെ ആദരം
Monday, 20 February 2017
ചരിത്ര ശേഷിപ്പുകൾ തേടി വിദ്യാർത്ഥികളുടെ പഠന യാത്ര
ചരിത്ര ശേഷിപ്പുകളും നാട്ടു സ്മൃതികളും തേടി മാവിലാക്കടപ്പുറംഗവ.എൽ.പി.സ്ക്കൂൾവിദ്യാർത്ഥികൾനടത്തിയപഠനയാത്ര ശ്രദ്ധേയമായി.
ഇരിക്കുളംമൺകലം നിർമ്മാണ കേന്ദ്രം , ചരിത്രപ്രസിദ്ധമായ ഏച്ചിക്കാനംതറവാട്,
നിത്യാനന്ദ കോട്ട, ആനന്ദാശ്രമം , കാസർഗോഡ് മിൽമ ഡയറി ബേക്കൽ കോട്ട , ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത് . പിറന്ന നാടിന്റെ ചരിത്ര തുടിപ്പുകളും ശേഷിപ്പുകളും നേരിൽ കാണുവാനും മനസ്സിലാക്കുവാനും
അവസരം ഒരുക്കുന്നതായിരുന്നു യാത്ര .
പഠന യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ
Subscribe to:
Posts (Atom)