ജൈവവളത്തിന്റെ പ്രാധാന്യം തൊട്ടറിഞ്ഞ് വിദ്യാർഥികൾ
ജൈവ വളത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി മാവിലാക്കടപ്പുറം ജി.എൽ .പി സ്കൂൾ വിദ്യാർഥി കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ജൈവവളം നിർമ്മിച്ചത് വേറിട്ട അനുഭവമായി.
സ്ക്കൂളിൽ തുടങ്ങുവാനുദേശിക്കുന്ന പച്ചക്കറി ത്തോട്ടത്തി ലേക്കാണ് ജൈവവളം നിർമ്മിച്ചത് . ഇതിന്നാവശ്യമായ ഘടകങ്ങൾ വിദ്യാർഥികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടു വന്നു.
വലിയ പറമ്പ പഞ്ചായത്ത് കൃഷി ഓഫീസർ പവിത്രൻ , സ്ക്കൂൾ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന എന്നിവർ ജൈവ കൃഷി നിർമ്മാണത്തിന് നേതൃ ത്വം നൽകി
No comments:
Post a Comment