Sunday, 30 July 2017

ജൂലായ്  മാസത്തിലെ മാധ്യമ ക്വിസ് മത്സര വിജയികൾ 

പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു 
      സംസ്ഥാന സർക്കാരിന്റെ  ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾക്ക് പച്ചകറി  വിത്തുകൾ  വിതരണം ചെയ്തു.
വാർഡ് മെമ്പർ എം.ടി.എം. അബ്ദുൽ ഖാദർ പച്ചകറി  വിത്തുകളുടെ വിതരണം ഉദ്ഘാടനം  നിർവ്വഹിച്ചു 

Thursday, 6 July 2017

ക്വിസ് മത്സരം നടത്തി 

വായനാവാരത്തോടനുബന്ധിച്ച് മാവിലാക്കടപ്പുറം ഗവ,എൽ.പി.സ്ക്കൂളിൽ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം നടത്തി.

ക്വിസ് മത്സര വിജയികൾ 




അറിവിന്റെ പുതുതലംതേടി  വിദ്യാർത്ഥികളുടെ ഗ്രന്ഥശാലാ സന്ദർശനം 

          വായനാവാരത്തോടനുബന്ധിച്ച് മാവിലാക്കടപ്പുറം ഗവ. എൽ .പി.സ്ക്കൂൾ  വിദ്യാർത്ഥികൾ ഒരിയര കാവിലെ ഗ്രന്ഥശാലാ  സന്ദർശനം നടത്തി. ഒരിയര യരക്കാവ് ദേ വസം പ്രസിഡണ്ട് ബാലകൃഷ്‌ണൻ വിദ്യാർത്ഥികളെയും അധ്യാപകരെയും ഊഷ്മളമായി  സ്വീകരിച്ചു .  ഗ്രന്ഥ ശാലയിലെ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുവാൻ കഴിഞ്ഞത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.
ഒരിയര ദിവസം പ്രസിഡന്റ് വിദ്യാർത്ഥികളുമായി സംവദിച്ചു . അധ്യാപകരായ അനിൽ കുമാർ ,ഉണ്ണിക്കൃഷ്ണൻ , സുന്ദരൻ, അബ്ദുറഹ്മാൻ , 
ഗ്രീഷ്മ എന്നിവർ നേതൃത്വം നൽകി 






Wednesday, 21 June 2017

അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂളിൽ നടന്ന യോഗ പരിശീലനം









മുഖ്യമന്ത്രിയുടെ സന്ദേശകാർഡുകളും നെയിം സ്ലിപ്പുകളുമായി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ 


Thursday, 1 June 2017

Thursday, 16 March 2017

അവാർഡിന്റെ തിളക്കത്തിൽ വീണ്ടും ജി.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറം 


       സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി പ്രകാരം കാസർഗോഡ് ജില്ലാ കൃഷി വകുപ്പ് ഏർപ്പെടുത്തിയ മികച്ച കർഷക അവാർഡിനായി ജി.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറത്തെയും സ്ക്കൂളിനെയും മികച്ച കർഷക അധ്യാപകനായി എം.ഉണ്ണിയകൃഷ്ണൻ മാസ്റ്ററെയും തിരഞ്ഞെടുത്തു .

    സ്ക്കൂൾ പച്ചക്കറി വികസന പദ്ധതി പ്രകാരം വലിയ പരമ്പ ഗ്രാമ പഞ്ചായത്ത് ഈ വര്ഷം ഏർപ്പെടുത്തിയ കർഷക അവാർഡിനായി മാവിലാക്കടപ്പുറം  ജി.എൽ.പി.സ്‌കൂളിനെ തിരഞ്ഞെടുത്തിരുന്നു .
   അവാർഡ് ജേതാവ് ഉണ്ണികൃഷ്‍ണൻ മാസ്റ്ററെ പി.ടി.എ.കമ്മിറ്റിയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു .

അവാർഡ് ജേതാവ് ഉണ്ണികൃഷ്ണൻ മാസ്റ്റർക്ക് സ്റ്റാഫ് കൗൺസിലിന്റെ ആദരം 


Monday, 20 February 2017

ചരിത്ര ശേഷിപ്പുകൾ തേടി വിദ്യാർത്ഥികളുടെ പഠന യാത്ര 

            ചരിത്ര ശേഷിപ്പുകളും നാട്ടു സ്മൃതികളും തേടി മാവിലാക്കടപ്പുറംഗവ.എൽ.പി.സ്ക്കൂൾവിദ്യാർത്ഥികൾനടത്തിയപഠനയാത്ര ശ്രദ്ധേയമായി.
ഇരിക്കുളംമൺകലം നിർമ്മാണ കേന്ദ്രം , ചരിത്രപ്രസിദ്ധമായ ഏച്ചിക്കാനംതറവാട്,
നിത്യാനന്ദ കോട്ട, ആനന്ദാശ്രമം , കാസർഗോഡ് മിൽമ ഡയറി ബേക്കൽ കോട്ട , ബേക്കൽ ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാർത്ഥികൾ സന്ദർശനം നടത്തിയത് . പിറന്ന നാടിന്റെ ചരിത്ര തുടിപ്പുകളും ശേഷിപ്പുകളും നേരിൽ കാണുവാനും മനസ്സിലാക്കുവാനും
 അവസരം ഒരുക്കുന്നതായിരുന്നു യാത്ര .

പഠന യാത്രയിൽ നിന്നുള്ള ദൃശ്യങ്ങൾ 









Wednesday, 18 January 2017

സ്ക്കൂൾ വികസന സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകി വികസന സെമിനാർ

         മാവിലാക്കടപ്പുറം ഗവ. എൽ. പി.സ്ക്കൂളിന്റെ വികസന സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷയും പ്രത്യാശയുമേകി സ്ക്കൂൾ വികസന സമിതി നടത്തിയ സെമിനാർ ശ്രദ്ധേയമായി . അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പോരായ്മകളും പരിഹരിച്ച് വലിയപറമ്പ്പഞ്ചായത്തിലെഏറ്റവും  കൂടുതൽ കുട്ടികൾ പഠിക്കുന്ന എൽ.പി.സ്ക്കൂളായ മാവിലാക്കടപ്പുറം   ഗവ.എൽ.പി.
സ്കൂളിനെ ഉന്നത നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് വികസന സെമിനാർ സംഘടിപ്പിച്ചത്.

            വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ .എം.ടി.അബ്ദുൽ ജബ്ബാറിന്റെ അദ്ധ്യക്ഷതയിൽ തൃക്കരിപ്പൂർ എം.എൽ..ശ്രീ.എം.രാജഗോപാലൻ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്റെ സമഗ്ര പോരോഗതിക്കും വളർച്ചക്കും തന്റെ ഉറച്ച പിന്തുണയും സഹായവും ഉണ്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ക്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി പി.സുലോചന റിപ്പോർട്ട് അവതരിപ്പിച്ചു.

       ശ്രീമതി .സുമ കണ്ണൻ , ശ്രീ.കെ.മാധവൻ , ശ്രീമതി മുനീറ എം, ശ്രീ.എം.കെ.എം.അബ്ദുൽ ജബ്ബാർ ,ശ്രീ അബ്ദുൽ റസാഖ് മാസ്റ്റർ, ശ്രീ പി.പി.അപ്പു, ശ്രീ വി.വി.ഉത്തമൻ, ശ്രീ.മുസ്തഫ ഹാജി .വി.വി.നിശാന്തൻ, ശ്രീ അബ്ദുൽ അസീസ് .കെ. എന്നിവർ ആശംസ അർപ്പിച്ചു.

സ്ക്കൂളിന്റെ സമഗ്ര വ്യകസനത്തിനും വളർച്ചക്കും ആവശ്യമായ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യുവാൻ വേണ്ടി ഒരു വികസന ഉപസമിതിക്ക്  രൂപം നൽകി.

എം.ടി.അബ്ദുൽ ജബ്ബാർ  (രക്ഷാധികാരി)
എം.കെ.എം.അബ്ദുൽ ഖാദർ (ചെയർമാൻ)
എം.വി.സുരേന്ദ്രൻ , വി.വി.ഉത്തമൻ, പി.പി.അപ്പു, എംടി.ഷഫീഖ് (വൈസ് ചെയർമാൻ)
പി.സുലോചന (കൺവീനർ)
റസാഖ് മാസ്റ്റർ ,ടി.വി.രവി , ,കെ,വിജയൻ ,അബ്ദുൽ മജീദ്
(ജോ .കൺവീനർ )
സി.എച്.ഷഫീഖ്, ജുനൈദ്, നാസർ , ഇസ്മായീൽ, ഷെരീഫ്, ഷുഹൈബ്, കെ.അഹമ്മദ്, പി,കെ.പ്രമോദ്,കെ.ബിനീഷ് , പി.പി.അശോകൻ ,.കെ.ബാലകൃഷ്ണൻ ,കെ.കെ.യൂനുസ് (മെമ്പർമാർ )

പി.ടി. പ്രസിഡണ്ട്ശ്രീ.എം.വി.സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി .പി.വി.കാർത്ത്യായനി നന്ദിയും പറഞ്ഞു


വികസന സെമിനാർ ശ്രീ എം.രാജഗോപാലൻ എം.എൽ. ഉദ്ഘാടനം ചെയ്യുന്നു







ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്ശ്രീ .എം.ടി.അബ്ദുൽ ജബ്ബാർ ആദ്യക്ഷ പ്രസംഗം നടത്തുന്നു





പി.ടി..പ്രസിഡണ്ട്ശ്രീ എം.വി.സുരേന്ദ്രൻ സ്വാഗത പ്രസംഗം നടത്തുന്നു