Monday, 27 July 2015

ചാന്ദ്രദിനാഘോഷം 

       ജി.എൽ .പി.എസ് .മാവിലാക്കട പ്പുറം ചാന്ദ്രദിനം വൈവിദ്യ പരിപാടികളോടെ ആഘോഷിച്ചു . ഹെഡ് മിസ്റ്റ്രസ്സ് പി.സുലോചന ചാന്ദ്രദിന സന്ദേശം നൽകി . ഇതോടനുബന്ധിച്ച് നടന്ന ശാസ്ത്ര ക്വിസ് മത്സരത്തിൽ ദേവിക കെ. ഒന്നാം സ്ഥാനവും അബൂതാഹിർ കെ.സി, അന്സഫ് എം.ടി.പി, അന്സിഫ് ബി , അഭിനവ് വി.പി. എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .



ശാസ്ത്ര ക്വിസ് മത്സരത്തിൽ നിന്നും 



ശാസ്ത്ര ക്വിസ്മത്സര വിജയികൾ 



യൂണിഫോം വിതരണോൽഘാടനം 

      ജി.എൽ .പി.എസ് .മാവിലാക്കടപ്പുറം ഈ വർഷ ത്തെ പരിഷ്‌ ക്കരിച്ച യൂണിഫോം വിതരണോൽ ഘാടനം പി.ടി.എ .പ്രസിഡണ്ട് സുരേന്ദ്രൻ നിർവ്വഹിച്ചു 



Thursday, 9 July 2015


ക്ലബ്ബുകളുടെ ഉദ്ഘാടനം 

       മാവിലാക്കടപ്പുറം ജി.എൽ .പി. സ്ക്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പടന്ന ഗവ: യു.പി. സ്ക്കൂൾ അദ്ധ്യാപകൻ ബാബു മാസ്റ്റർ നിർവ്വ ഹിച്ചു  .പി.ടി.എ പ്രസിഡണ്ട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് പി.സുലോചന സ്വാഗതവും കെ.ടി. അബ്രഹാം മാസ്റ്റർ നന്ദിയും പറഞ്ഞു .








Thursday, 2 July 2015

വായനാ വാരാഘോഷം 

               ഗവ : എൽ .പി.സ്ക്കൂൾ മാവിലാക്കടപ്പുറം വായനാ വാരാഘോഷത്തി ൻറെ  ഭാഗമായി സ്ക്കൂൾ അസംബ്ലി , പുസ്തകപ്രദർശനം, പത്രവായന  പത്രക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു . 

    വാരഘോഷത്തോടനുബന്ധിച്ച് മുഴുവൻ ക്ലാസ്സുകളിലും പുസ്തക വിതരണത്തിന് തുടക്കം കുറിച്ചു . അസംബ്ലിളിയിൽ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന വായനാവാരസന്ദേശം നൽകി . പത്രക്വിസ് മത്സരത്തിൽ അഭിനവ് വി.വി. അനസ് പി  എന്നിവർ ഒന്നാം സ്ഥാനവും
റഹീബ  ,

 ഫാത്തിമത്ത്  സന എന്നിവർ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

Thursday, 19 February 2015

               മെട്രിക് ക്യാമ്പ് നടത്തി                   

3,4 ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് ഏക ദിന മെട്രിക് ക്യാമ്പ് 19-2-2015 ന് നടത്തി. ഹെഡ് മിസ്ട്രസ്സ് ശ്രീമതി സുലോചന ടീച്ചറുടെ അദ്ധ്യക്ഷതയിൽ പി.ടി.എ.പ്രസിഡണ്ട് പി.സുരേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.









       ബോധവൽക്കരണ ക്ലാസ്സ് നടത്തി        

എസ്.എസ്.എ.യുടെ ഭാഗമായി  ചെറുവത്തുർ ബി.ആർ.സി.യുടെ കീഴിൽ നടത്തി വരുന്ന ''അമ്മ അറിയാൻ"ബോധവൽക്കരണ ക്ലാസ്സ് ബി.ആർ.സി.ട്രൈനർ ശ്രീമതി സുജാത ടീച്ചർ L.C.D.പ്രൊജക്ടറിൻറെ സഹായത്തോടെ സ്കൂളിൽ വെച്ച് നടത്തി.ഹെഡ് മിസ്ട്രസ്സ് ശ്രീമതി സുലോചന ടീ ച്ചർ സ്വാഗതം പറഞ്ഞു.