Tuesday, 9 February 2016
Sunday, 31 January 2016
വർണ്ണശഭളമായ റിപ്പബ്ലിക് ദിനാഘോഷം
മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ഇന്ത്യയുടെ 65മത്തെ റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു.വർണ്ണശഭളമായ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പതാകഉയർത്തൽ,
ദേശഭക്തിഗാനാലാപനം, ക്വിസ്മത്സരം, മധുര വിതരണം എന്നിവ നടന്നു . ഹെഡ് മിസ്ട്രെസ്സ്
പി.സുലോചന പതാക ഉയർ ത്തി. പി.ടി.എ പ്രസിഡ ണ്ട് എം.വി.സുരേന്ദ്രൻ ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
ക്വിസ് മത്സര വിജകൾ
ഒന്നാം സ്ഥാനം
രണ്ടാം സ്ഥാനം
Monday, 18 January 2016
പച്ചക്കറി കൃഷി വിളവെടുപ്പ് തുടങ്ങി
മാവിലാക്കടപ്പുറം ജി.എല്.പി.സ്ക്കൂളിൽ തുടങ്ങിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് തുടങ്ങി. ആദ്യഘട്ടമെന്ന നിലയിൽ ചീരയുടെ വിളവെടു പ്പാണ് നടന്നത്. വലിയ പറമ്പ പഞ്ചായത്ത് കൃഷി ഓഫീസും സ്ക്കൂൾ പി.ടി.യും അദ്ധ്യാപകരും വിദ്യാർഥികളും സംയുക്തമായി തുടക്കം കുറിച്ച ജൈവ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് വിദ്യാർഥി കൾക്ക് നവ്യാനുഭവമായി. അക്ഷര ലോകത്ത് നിന്നും അനുഭവ ലോകത്തേക്കിറങ്ങിയ കുരുന്നുകൾ ഏറെ ആഹ്ലാ ദത്തോടെ യാണ് വിളവേടുപ്പിൽ സംബന്ധിച്ചത്. ഹെഡ് മിസ്ട്രെസ്സ് പി.സുലോചന വിളവെടുപ്പ് ഉദ്ഘാ ടനംചെയ്തു. സ്റ്റാഫ് സെക്രെട്ടറി ഉണ്ണി കൃഷ്ണൻ അധ്യാപകർ , വിദ്യാർഥികൾ എന്നിവർ
പങ്കെടുത്തു.
പച്ചക്കറി വിളവെടുപ്പിൽ നിന്നും
Wednesday, 6 January 2016
വിദ്യാരംഗം ഏകദിന ശിൽപശാല നടന്നു.
വിദ്യാരംഗം വലിയപറമ്പ പഞ്ചായത്ത് തല ഏകദിന ശിൽപശാല മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ വെച്ച് നടന്നു. പഞ്ചായത്തിലെ വിവിധ സ്ക്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടന്ന ശിൽപശാല വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് ശ്രീ.എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.
സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ കെ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. ട്രെയിനർ കെ.സുജാത ശിൽപ ശാല പ്രോഗ്രാമിനെക്കുറിച്ച് വിശദീകരണം നടത്തി .
വാർഡ് മെമ്പർ എം.വി.സുരേന്ദ്രൻ , ആർ .പി.രഞ്ജി ത്ത് എന്നിവർ ആശംസകൾ നേർന്നു .ഹെഡ് മിസ്ട്രെസ് കെ.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
വിദ്യാരംഗം ശിൽപ ശാലയിൽ നിന്നും
Thursday, 10 December 2015
ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി.
വിഷരഹിത പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുക , നാടൻ പച്ചക്കറികളുടെ മഹത്വത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം ഉണ്ടാക്കുക എന്നീ ലക്ഷ്യത്തോടെ മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിൽ ജൈവപച്ചക്കറി ക്കൃഷിക്ക് തുടക്കമായി. വലിയ പറമ്പ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിലുള്ള പച്ചക്കറിത്തോട്ടത്തിൽ തക്കാളി, വേണ്ട , പയർ ,
പടവലം , മുളക് , വഴുതന, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്.
സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ .എം.ടി. അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അബ്ദുൽ ഖാദർ ആദ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡ ണ്ട് സുരേന്ദ്രൻ , മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ സൗജത്ത്, കൃഷി ഓഫീസർമാരായ അരവിന്ദ് , പവിത്രൻ എന്നിവർ ആശംസകൾ നേർന്നു . ഹെഡ് മിസ്റ്റ്രെസ്സ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി എം.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു .
വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡ ണ്ട് ശ്രീ.എം.ടി. അബ്ദുൽ ജബ്ബാർ പച്ചക്കറി കൃഷി ഉദ്ഘാടനം ചെയ്യുന്നു
ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ
Monday, 19 October 2015
ജൈവവളത്തിന്റെ പ്രാധാന്യം തൊട്ടറിഞ്ഞ് വിദ്യാർഥികൾ
ജൈവ വളത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി മാവിലാക്കടപ്പുറം ജി.എൽ .പി സ്കൂൾ വിദ്യാർഥി കളും അധ്യാപകരും നാട്ടുകാരും ചേർന്ന് ജൈവവളം നിർമ്മിച്ചത് വേറിട്ട അനുഭവമായി.
സ്ക്കൂളിൽ തുടങ്ങുവാനുദേശിക്കുന്ന പച്ചക്കറി ത്തോട്ടത്തി ലേക്കാണ് ജൈവവളം നിർമ്മിച്ചത് . ഇതിന്നാവശ്യമായ ഘടകങ്ങൾ വിദ്യാർഥികൾ അവരവരുടെ വീടുകളിൽ നിന്നും കൊണ്ടു വന്നു.
വലിയ പറമ്പ പഞ്ചായത്ത് കൃഷി ഓഫീസർ പവിത്രൻ , സ്ക്കൂൾ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന എന്നിവർ ജൈവ കൃഷി നിർമ്മാണത്തിന് നേതൃ ത്വം നൽകി
Subscribe to:
Posts (Atom)







































