Thursday, 6 October 2016

സ്ക്കൂൾ തല ഗണിത ക്വിസ് മത്സര വിജയികൾ 




സ്ക്കൂൾ തല സയൻസ് ക്വിസ് മത്സര വിജയികൾ 


പയറു പ്രദർശനം സംഘടിപ്പിച്ചു 

     ഐക്യരാഷ്ട്ര സഭ 2016   അന്താരാഷ്‌ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ  ഭാഗമായി മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിൽ വിവിധയിനം പയർ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .
   പയറ് വർഗ്ഗങ്ങളിലെ വിവിധ ഇനങ്ങളെക്കുറിച്ചും അവയിലെ ഭക്ഷ്യ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത് .






Tuesday, 4 October 2016

ദേശാഭിമാനി അക്ഷര കുറ്റം ക്വിസ് മത്സരം നടത്തി.

മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടത്തി. അധ്യാപകരായ അബ്ദുൽ റഷീദ് , സുന്ദരൻ, അബ്ദുൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. നഫീസത്ത് മിസിരിയ്യ, നിരഞ്ജൻ എന്നിവർ വിജയികളായി 


അക്ഷര മുറ്റം ക്വിസ് മത്സര വിജയികൾ

Monday, 3 October 2016

നെൽകൃഷിക്ക് ശേഷം പച്ചക്കറി കൃഷിക്കൊരുങ്ങി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ 

       ഗ്രോബാഗിൽ  സ്ക്കൂൾ മുറ്റത്ത്  നെൽകൃഷിയിറ
ക്കി നൂറുമേനി വിളയിച്ച ശേഷം പച്ചക്കറികൃഷി
ക്കൊരുങ്ങുകയാണ് മാവിലാക്കടപ്പുറം ഗവ. എൽ.
പി.സ്ക്കൂൾ വിദ്യാർത്ഥികൾ. പാരിസ്ഥിക പ്രതികൂ 
ല സാഹചര്യങ്ങളെ അതിജീവിച്ച്‌ നെൽവിളയി

ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് 
ഈ വർഷവും സ്ക്കൂൾ മുറ്റത്ത് പച്ചക്കറികൃഷി
യൊരുക്കുന്നത്.
     പച്ചക്കറി കൃഷിയുടെ വിത്തിടൽ കർമ്മം പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ്‌ പ്രൊഫസർ ഡോക്ടർ കെ.വനജ 
നിർവ്വഹിച്ചു . വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഓഫീസർ പവിത്രൻ പ്രസംഗി
ച്ചു .ഹെഡ്മിസ്‌ട്രസ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി പി.വി.കാർത്ത്യായനി നന്ദിയും പറഞ്ഞു  











Thursday, 29 September 2016

ഓണാഘോഷ പരിപാടികൾ 

   മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിലെ ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം , വിവിധ കലാമത്സരങ്ങൾ , സദ്യ എന്നിവ ഉണ്ടായിരുന്നു .





Friday, 26 August 2016

"തഴുകിത്തലോടി എന്നെച്ചേർത്തണച്ച 
നിന്നെ ഞാൻ മഴയെന്നു വിളിച്ചിടാം 
മെലിഞ്ഞ അരുവിയും തടിച്ച തൊടും 
കലങ്ങിയപുഴയും ഇരുണ്ടകടലുമാകു
മുൻപേ കടലാസുതോണിയിലിറക്കിയ 
കളിപ്പൊയ്കയായിരുന്നു എനിക്ക് നീ"


സ്ക്കൂളിൽ നിന്നൊരു മഴക്കാഴ്ച  



ചിങ്ങപ്പുലരിയിൽ പുരസ്‌ക്കാരത്തിളക്കത്തോടെ ജി.എൽ.പി.എസ് .മാവിലാക്കടപ്പുറം 

       പോൻ ചിങ്ങപ്പുലരിയിൽ ഗവ.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറം പുരസ്‌ക്കാര നിർവൃതിയിൽ . ഏറ്റവും നല്ല ജൈവ പച്ചക്കറികൃഷി ഒരുക്കിയ സ്ക്കൂളുകൾക്ക് വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നൽകുന്ന കർഷക അവാർഡാണ് മാവിലാക്കടപ്പുറം ജി.എൽ.പി.സ്‌കൂളിനെത്തേടിയെത്തിയത് . അയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം കർഷകദിനമായ ചിങ്ങം ഒന്നിന് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് സ്ക്കൂൾ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന , സ്റ്റാഫ് പ്രതിനിധി ഉണ്ണികൃഷ്‍ണൻ , വിദ്യാർത്ഥികൾ എന്നിവർ ഏറ്റു വാങ്ങി. തൃക്കരിപ്പൂർഎം.എൽ.എ. എം.രാജഗോപാലാണ് അവാർഡ് വിതരണം  ചെയ്തത്.