Thursday, 24 November 2016

 വിദ്യാർഥികൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു.

       മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. മാവിലാക്കടപ്പുറം സാന്ത്വനം ക്ലബ്ബാണ് വിദ്യാർത്ഥികൾക്കായി കാർഡ്  സംഭാവന ചെയ്തത്. വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.അബ്ദുൽ ജബ്ബാർ തിരിച്ചറിയൽ കാർഡിന്റെ വിതരണം ഉദ്ഘാടനം ചെയ്തു .

തിരിച്ചറിയൽ കാർഡുമായി വിദ്യാർത്ഥികൾ 




കൊതിയൂറും വിഭവങ്ങളുമായി പലഹാരമേള 


മധുരമൂറും വിഭവങ്ങളും കൊതിയൂറും പലഹാരങ്ങളുമൊരുക്കി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂളിൽ പലഹാരമേള സംഘടിപ്പിച്ചു. ഒന്നാം തരത്തിലെ 'നന്നായി വളരാൻ' എന്ന പാഠ ഭാഗത്തോടനുബന്ധിച്ചാണ് പലഹാരമേള സംഘടിപ്പിച്ചത് .




Monday, 7 November 2016

വിജയികളെ അനുമോദിച്ചു 

        ചെറുവത്തൂർ ഉപജില്ലാ കായികമേളയിൽ എൽ.പി.മിനി നൂറ് മീറ്റർ ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷഹബാസ് , പ്രവർത്തി പരിചയമേളയിൽ ത്രഡ്പാറ്റേൺ ഇനത്തിൽ മൂന്നാം സ്ഥാനവും എ. ഗ്രേഡും നേടിയ അനസ് പി.എന്നീ വിദ്യാർത്ഥികളെ അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും  അനുമോദിച്ചു.


വിജയികളായ വിദ്യാർത്ഥികൾ 


Wednesday, 26 October 2016


സ്പോർട്സ് മീറ്റ് നടത്തി 

മാവിലാക്കടപ്പുറം ഗവ. എൽ .പി.സ്ക്കൂളിൽ ഈ വർഷത്തെ സ്പോർട്സ് മീറ്റ് നടത്തി. ഹെഡ്മിസ്ട്രെസ് പി.സുലോചന മീറ്റ് ഉദ്ഘാടനം ചെയ്തു. 








Thursday, 6 October 2016

സ്ക്കൂൾ തല ഗണിത ക്വിസ് മത്സര വിജയികൾ 




സ്ക്കൂൾ തല സയൻസ് ക്വിസ് മത്സര വിജയികൾ 


പയറു പ്രദർശനം സംഘടിപ്പിച്ചു 

     ഐക്യരാഷ്ട്ര സഭ 2016   അന്താരാഷ്‌ട്ര പയറു വർഷമായി ആചരിക്കുന്നതിന്റെ  ഭാഗമായി മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിൽ വിവിധയിനം പയർ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .
   പയറ് വർഗ്ഗങ്ങളിലെ വിവിധ ഇനങ്ങളെക്കുറിച്ചും അവയിലെ ഭക്ഷ്യ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രദർശനം സംഘടിപ്പിച്ചത് .






Tuesday, 4 October 2016

ദേശാഭിമാനി അക്ഷര കുറ്റം ക്വിസ് മത്സരം നടത്തി.

മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം നടത്തി. അധ്യാപകരായ അബ്ദുൽ റഷീദ് , സുന്ദരൻ, അബ്ദുൽ റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി. നഫീസത്ത് മിസിരിയ്യ, നിരഞ്ജൻ എന്നിവർ വിജയികളായി 


അക്ഷര മുറ്റം ക്വിസ് മത്സര വിജയികൾ

Monday, 3 October 2016

നെൽകൃഷിക്ക് ശേഷം പച്ചക്കറി കൃഷിക്കൊരുങ്ങി മാവിലാക്കടപ്പുറം ഗവ.എൽ.പി.സ്ക്കൂൾ വിദ്യാർത്ഥികൾ 

       ഗ്രോബാഗിൽ  സ്ക്കൂൾ മുറ്റത്ത്  നെൽകൃഷിയിറ
ക്കി നൂറുമേനി വിളയിച്ച ശേഷം പച്ചക്കറികൃഷി
ക്കൊരുങ്ങുകയാണ് മാവിലാക്കടപ്പുറം ഗവ. എൽ.
പി.സ്ക്കൂൾ വിദ്യാർത്ഥികൾ. പാരിസ്ഥിക പ്രതികൂ 
ല സാഹചര്യങ്ങളെ അതിജീവിച്ച്‌ നെൽവിളയി

ക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് 
ഈ വർഷവും സ്ക്കൂൾ മുറ്റത്ത് പച്ചക്കറികൃഷി
യൊരുക്കുന്നത്.
     പച്ചക്കറി കൃഷിയുടെ വിത്തിടൽ കർമ്മം പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസോസിയേറ്റ്‌ പ്രൊഫസർ ഡോക്ടർ കെ.വനജ 
നിർവ്വഹിച്ചു . വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഓഫീസർ പവിത്രൻ പ്രസംഗി
ച്ചു .ഹെഡ്മിസ്‌ട്രസ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി പി.വി.കാർത്ത്യായനി നന്ദിയും പറഞ്ഞു  











Thursday, 29 September 2016

ഓണാഘോഷ പരിപാടികൾ 

   മാവിലാക്കടപ്പുറം ഗവ. എൽ.പി.സ്ക്കൂളിലെ ഈ വർഷത്തെ ഓണാഘോഷം സമുചിതമായി ആഘോഷിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം , വിവിധ കലാമത്സരങ്ങൾ , സദ്യ എന്നിവ ഉണ്ടായിരുന്നു .





Friday, 26 August 2016

"തഴുകിത്തലോടി എന്നെച്ചേർത്തണച്ച 
നിന്നെ ഞാൻ മഴയെന്നു വിളിച്ചിടാം 
മെലിഞ്ഞ അരുവിയും തടിച്ച തൊടും 
കലങ്ങിയപുഴയും ഇരുണ്ടകടലുമാകു
മുൻപേ കടലാസുതോണിയിലിറക്കിയ 
കളിപ്പൊയ്കയായിരുന്നു എനിക്ക് നീ"


സ്ക്കൂളിൽ നിന്നൊരു മഴക്കാഴ്ച  



ചിങ്ങപ്പുലരിയിൽ പുരസ്‌ക്കാരത്തിളക്കത്തോടെ ജി.എൽ.പി.എസ് .മാവിലാക്കടപ്പുറം 

       പോൻ ചിങ്ങപ്പുലരിയിൽ ഗവ.എൽ.പി.സ്ക്കൂൾ മാവിലാക്കടപ്പുറം പുരസ്‌ക്കാര നിർവൃതിയിൽ . ഏറ്റവും നല്ല ജൈവ പച്ചക്കറികൃഷി ഒരുക്കിയ സ്ക്കൂളുകൾക്ക് വലിയ പറമ്പ ഗ്രാമപഞ്ചായത്ത് നൽകുന്ന കർഷക അവാർഡാണ് മാവിലാക്കടപ്പുറം ജി.എൽ.പി.സ്‌കൂളിനെത്തേടിയെത്തിയത് . അയ്യായിരം രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങിയ പുരസ്ക്കാരം കർഷകദിനമായ ചിങ്ങം ഒന്നിന് വലിയപറമ്പ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ വെച്ച് സ്ക്കൂൾ ഹെഡ് മിസ്ട്രെസ്സ് പി.സുലോചന , സ്റ്റാഫ് പ്രതിനിധി ഉണ്ണികൃഷ്‍ണൻ , വിദ്യാർത്ഥികൾ എന്നിവർ ഏറ്റു വാങ്ങി. തൃക്കരിപ്പൂർഎം.എൽ.എ. എം.രാജഗോപാലാണ് അവാർഡ് വിതരണം  ചെയ്തത്.

Friday, 15 July 2016

നെൽകൃഷി ആരംഭിച്ചു 

മാവിലാക്കടപ്പുറം ഗവ : എൽ.പി.സ്ക്കൂളിൽ നെൽകൃഷിക്ക് തുടക്കമായി. വലിയ പറമ്പ പഞ്ചായത്ത് കൃഷി ഭവന്റെ സഹകരണ ത്തോടെയാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്ക്കൂൾ കോംബൗണ്ടിൽ ഞാറ് നട്ടത് . ഹെഡ്മിസ്ട്രസ്സ് പി.സുലോചന , സ്റ്റാഫ് സെക്രെട്ടറി പി.വി.കാർത്ത്യാനി , എസ്.ആർ.ജി.കൺവീനർ ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.





Friday, 8 July 2016

യൂണിഫോ൦  വിതരണം ചെയ്തു 

             മാവിലാക്കടപ്പുറം ഗവ :എൽ.പി.സ്ക്കൂളിലെ ഈ വർഷത്തെ യൂണിഫോ ൦ വിതരണോദ്ഘാടനം വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.എം.അബ്ദുൽ ഖാദർ നിർവ്വഹിച്ചു . പി.ടി.എ .പ്രസിഡണ്ട് എം.വി. സുരേന്ദ്രൻ , ഹെഡ് മിസ്ട്രസ് പി.സുലോചന , സ്റ്റാഫ് സെക്രെട്ടറി പി.വി.കാർത്ത്യായനി എന്നിവർ പങ്കെടുത്തു 

Sunday, 3 July 2016

അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്ന് വായനാ വാരാഘോഷം 

           വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന പി.എൻ.പണിക്കരുടെ സന്ദേശത്തെ അന്വർഥമാക്കി വിദ്യാർത്ഥികൾക്ക് മുമ്പിൽ വിജ്ഞാനത്തിന്റെ അനന്ത സാധ്യതകൾ തുറന്ന് കൊണ്ട് മാവിലാക്കടപ്പുറം ജി.എൽ.പി സ്ക്കൂളിൽ ഈ വർഷത്തെ വായനാവാരാഘോഷം സമുചിതമായി ആഘോഷിച്ചു . 
       വായനാ സന്ദേശം ,  പുസ്തക പ്രദർശനം , വായനക്കായി ഒരു മണിക്കൂർ, വായനാകാർഡ് വിതരണം , കൂട്ട വായന, മികച്ച വായനക്കാരെ കണ്ടെത്തൽ ,അമ്മ വായന , സമാപനം എന്നീ പരിപാടികളാൽ സമ്പന്നമായിരുന്നു ഈ വർഷത്തെ വായനാ വാരാഘോഷം.

പുസ്തക പ്രദർശനം 











കൂട്ടവായന 






അമ്മ വായനക്കൊരുക്കിയ പുസ്തക പ്രദർശനം  






വായനാമത്സര വിജയികൾ 




Wednesday, 1 June 2016

വർണ്ണശഭളമായ പ്രെവേശനോത്സവം 

മാവിലാക്കടപ്പുറം   ജി.എൽ .പി.സ്ക്കൂളിൽ  ഈ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം സമുചമായി ആഘോഷിച്ചു .അതിരില്ലാത്ത സ്വപ്നങ്ങളും പതിരില്ലാത്ത മനസ്സുകളുമായി അറിവിന്റെ ലോകത്തേക്ക് കടന്നു വന്ന ഇളം കുരുന്നുകളെ അധ്യാപകരും വിദ്യാർഥികളും നാട്ടുകാരും ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു.
  
       പ്രവേശനോത്സവ വിളംഭരജാഥ , പഠനോപകരണ ക്വിറ്റ്‌ വിതരണം , മധുര വിതരണം ,
വിദ്യാർഥികളുടെ  വിവിധ കലാപരിപാടികൾ എന്നിവ നടന്നു. വലിയ പറമ്പ ഗ്രാമ പഞ്ചായത്ത് മെമ്പർ എം.കെ.എം.അബ്ദുൽ ഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ .പ്രസിഡ ണ്ട് എം.വി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ആശംസകൾ നിരന്നു. ഹെഡ് മിസ്ട്രസ് പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രെട്ടറി പി.പി.കാർത്ത്യായനി നന്ദിയും പറഞ്ഞു 


പ്രവേശനോത്സവാത്തിലെ ദൃശ്യങ്ങൾ 

Tuesday, 22 March 2016

സ്ക്കൂൾ വാർ ഷികം ഏപ്രിൽ 2  
       ശനിയാഴ്ച 

      മാവിലാക്കടപ്പുറം ജി.എൽ .പി.സ്ക്കൂളിന്റെ ഈ വർഷത്തെ വാർഷികാഘോഷ പരിപാടികൾ ഏപ്രിൽ 2 ശനിയാഴ്ച നടക്കും.വാർഷികത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥി കളുടെ ഒപ്പന, തിരുവാതിര , സിംഗിൾ ഡാൻസ് ,സിനിമാറ്റിക് ഡാൻസ്‌ ,ദഫ് , ഗ്രൂപ്പ് ഡാൻസ്‌ , കൊൽക്കളി , ദേശീയഗാനം എന്നിവ നടക്കും. ഒപ്പം വിവിധ അംഗൻവാടിക്കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരിക്കും .

Monday, 29 February 2016

മണൽ ത്തരികൽക്കിടയിൽ 100 % പച്ചക്കറി വിളയിച്ച്  മാവിലാക്കടപ്പുറം സ്ക്കൂൾ 



മാവിലാക്കടപ്പുറം ഗവ. എൽ .പി.സ്ക്കൂളിൽ കുട്ടികളുടെ പച്ചക്കറി കൃഷിയിൽ ഇനി വിളവെടുപ്പ് കാലം.പാരിസ്ഥിതിക സവിശേ ഷതകളു ടെ പ്രതിസന്ധികളെ മറികടന്നാണ് മണൽത്തരികൾ ക്കിടയിൽ പച്ചക്കറി കൃഷിയിൽ കുട്ടികൾ പൊന്ന് വിളയിച്ചത്.
    കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എം.ടി.അബ്ദുൽ ജബ്ബാർ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ്‌ മെമ്പർ എം.കെ.എം. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു.പതിനൊന്നാം വാർഡ്‌ മെമ്പർ ശ്രീമതി സുമതി, പി.ടി.എ. പ്രസിഡ ണ്ട്  ശ്രീ സുരേന്ദ്രൻ , ശ്രീ, റസാഖ് മാസ്റ്റർ , കൃഷി ഓഫീസർമാരായ ശ്രീ.അരവിന്ദൻ ,ശ്രീ പവിത്രൻ എന്നിവര് ആശംസകൾ നേർന്നു . ഹെഡ് മിസ്ട്രെസ്സ് ശ്രീമതി പി.സുലോചന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു .



കൃഷി വിളവെടുപ്പിൽ നിന്നും